തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച എം.എല്‍.എ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസിനെ കെപിസിസി നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് ഉമയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം. ഇതോടെ കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡിനെ അറിയിച്ചു. ആറു മണിയോടെ പ്രഖ്യാപനമുണ്ടായേക്കും.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വിഡി സതീശന്, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഉമ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയം അതിവേഗം പൂര്‍ത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞിരുന്നു.
പ്രഗല്ഭനായിരുന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കരയില്‍ ഇതിനോടകം തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. യുഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ച നടക്കും. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസു തന്നെയാകും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി എന്ന കാര്യം ഏതാണ്ടുറപ്പാണ്.
ഇടതു മുന്നണിയില്‍ സിപിഎം സ്ഥാനാര്‍ഥി തന്നെയായിരിക്കും മല്‍സരിക്കുക എന്നതാണ് സൂചന. നേരത്തെ ഈ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. കുറ്റ്യാടി സീറ്റ് കഴിഞ്ഞ തവണ ഒഴിഞ്ഞു കൊടുത്തതിന് പകരം തൃക്കാക്കര അവര്‍ക്ക് നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ സിപിഎം തന്നെയാകും ഇവിടെ മല്‍സരിക്കുക എന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ചയ്ക്കകം പ്രഖ്യാപിക്കാനാണ് സാധ്യത. അതേസമയം ബിജെപിയും ട്വന്റി 20യും ഇവിടെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ്.
തൃക്കാക്കരയില്‍ വികസനത്തിനൊപ്പം നില്ക്കും എന്ന പ്രസ്താവനയിലൂടെ കെ.വി.തോമസ് നല്കിയ സൂചനകളെ കെപിസിസി നേതൃത്വം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പലതരം വിമര്‍ശനങ്ങളുണ്ടാവാനുള്ള സാധ്യത ശക്തമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ തൃക്കാക്കരയിലെ ഏറ്റവും ബെസ്റ്റ് ഓപ്ഷന് ഉമയാണ് എന്ന് കെ. സുധാകരനും സംഘവും കരുതുന്നു. മുന്‍ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരംഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം.
പി.ടി.തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങള്‍ക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നും നഗരസ്വഭാവമുള്ള തൃക്കാക്കര പോലൊരു മണ്ഡലത്തില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥി വരുന്നത് അനുയോജ്യമായിരിക്കുമെന്നും നേതൃത്വം കണക്കു കൂട്ടുന്നു.
ഇടതു മുന്നണിയെ സംബന്ധിച്ച് തൃക്കാക്കര കിട്ടിയാല്‍ നിയമസഭയില്‍ സെഞ്ച്വറി തികയ്ക്കാം. ഒപ്പം സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിന്തുണയായി വിജയം മാറ്റുകയും ചെയ്യാം. കെ.വി തോമസ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ അനുകൂലമാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ് മണ്ഡലത്തിന്റെ ഏകോപന ചുമതല. മന്ത്രി പി രാജീവും യുവനേതാവ് എം സ്വരാജും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. പഞ്ചായത്തുകളുടെ ചുമതലകളിലേയ്ക്ക് മന്ത്രിമാര്‍ക്കുതന്നെ ചുമതല നല്‍കാനാണ് ആലോചന.
എന്തായാലും അടുത്തയാഴ്ച തൃക്കാക്കരയിലെ സ്ഥാനാര്‍ഥികളും ചിത്രവും വ്യക്തമാകും എന്നാണ് വിലയിരുത്തല്‍.


