കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ മണ്ണ് മാഫിയ സംഘത്തിന്റെ വിളയാട്ടം. പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ ഉള്ള മണ്ണെടുപ്പ് കേന്ദ്രത്തിൽ ഒടുവിൽ പാർട്ടി ഇടപെട്ട് കൊടികുത്തി . മേതല ഒന്നാം വാർഡിലെ സ്വകാര്യ ട്രസ്റ്റിന് കീഴിലുളള ഏക്കർ കണക്കിന് ഭൂമി അവധി മറയാക്കി മണ്ണെടുക്കാനും നിർമാണ പ്രവർത്തനങ്ങൾ നടത്താനുമുളള നീക്കമാണ് സിപിഎം നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞത്.
സ്വകാര്യ ട്രസ്റ്റിന് കീഴിലുള്ള കേസ് നിലവിലുളള ഏകർ കണക്കിന് ഭൂമിയിൽ ഇൻറസ്ട്രിയൽ പാർക്കിനെന്ന പേരിൽ റിയൽ എസ്റ്റേറ്റ് ലോബി കുന്നിടിച്ച് മണ്ണ് കടത്താനുളള ശ്രമം തടഞ്ഞു. നൂറ് മീറ്റർ ഉയരമുളള മല ഇടിച്ച് മണ്ണ് മാറുന്നതോടെ പ്രദേശത്തിന്റെ ആവാസവ്യവസ്ഥക്ക് തന്നെ മാറ്റം വരികയും ഈ താഴ് ന്ന ഭാഗങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭീഷണിയാകുകയും ചെയ്യുന്നു. മാത്രവുമല്ല ഇതിനോട് ചേർന്നുളള പെരിയാർ വാലി കനാലിലെ നീരൊഴിക്കിനെ അടക്കം സാരമായി ബാധിക്കുന്നു. ഇത് മറി കടന്നാണ് തുടരെയുളള അവധി ദിനങ്ങൾ മറയാക്കി വ്യാഴാഴ്ച മണ്ണെടുപ്പും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും അധികൃതരുടെ അനുമതി ഇല്ലാതെ നടത്തിയത്. ഇതാണ് സിപിഎം നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞത്.
കോതമംഗലം ഏരിയ കമ്മിറ്റി അംഗം കെ എം പരീത് ,സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഹീർ കോട്ടപ്പറബിൽ, ജില്ലാപഞ്ചായത്ത് അംഗം റഷീദ സലീം, വാർഡ് മെബർ ടി എം അബ്ദുൾ അസീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരുടെ നാട്ടുകാരുടെ സഹകരണത്തോടെയുള്ള പ്രവർത്തനങ്ങൾ തടഞ്ഞു.