കൂത്താട്ടുകുളം: കായിക രംഗത്തിന്റെ സമ്പൂർണ്ണ ഉന്നമനത്തിന് പഞ്ചായത്തുകൾ ഓരോ തവണയും സ്പോട്സ് കൗൺസിൽ രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. പാലക്കുഴ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകി ടർഫ് കോർട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ പ്രദേശത്തുനിന്നും രജിസ്റ്റർ ചെയ്യുന്ന ക്ലബുകൾക്കാണ് കൗൺസിലിൽ അംഗത്വം നൽകുക എന്നും അദ്ദേഹം പറഞ്ഞു. പഞ്ചാത്ത് പ്രസിഡന്റുമാരാവും സ്പോർട്സ് കൗൺസിലുകളുടെ പ്രസിഡന്റുമാർ . മുഴുവൻ പഞ്ചായത്തുകളിലും കളിക്കളം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫിഫയുമായി സഹകരിച്ച് 5 ലക്ഷം കുട്ടികൾക്ക് പരിശീലനം നൽകും, പുതിയ കായിക നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 1 മുതൽ 10 വരെയുളള കുട്ടികൾക്കായി കരിക്കുളത്തിൽ സ്പോർട്സ് പാഠ്യവിഷയം ആക്കുന്ന നടപടി പൂർത്തിയായതായി മന്ത്രി പറഞ്ഞു, ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ഷൈനി ജോർജ് സ്പോർട്സ് കിറ്റ് കൈമാറി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി ജി. അലക്സാണ്ടർ പദ്ധതി വിശദീകരണവും നടത്തി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലിസ് ഷാജു, പാലക്കുഴ ഗ്രാമ പ്രസിഡന്റ് ജയ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ആശ സനൽ, റാണി കുട്ടി ജോർജ്, അംഗങ്ങളായ മനോജ് മൂത്തേടൻ , പി എം നാസർ, ഷൈമി വർഗീസ്, ശാരദ മോഹൻ, ലിസി അലക്സ്, ഷാന്റി എബ്രഹാം, അനിമോൾ ബേബി, ബിജു മുണ്ടപ്ലാക്കൽ ( വൈസ് പ്രസിഡന്റ്, പാലക്കുഴ ഗ്രാമ പഞ്ചായത്ത്), ജിബി സാബു (വിദ്യാഭ്യാസ സ്റ്റാന്ററിംഗ് കമ്മിറ്റി, പാലക്കുഴ ഗ്രാമ പഞ്ചായത്ത്) , ബ്ലോക്ക് പഞ്ചായത്ത് അംഗമായ എൻ.കെ.ജോസ്, സിബി ജോർജ്ജ്, ടിമ്പൽ മാഗി പി എസ് (സെക്രട്ടറി ജില്ലാ പഞ്ചായത്ത്) വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ജയ്സൺ ജോർജ്ജ് , ജോഷി സ്കറിയ, തമ്പി വണ്ടമ്പ്ര, ഫ്രാൻസീസ് ആൻഡ്രൂസ്, ജോൺ വാഴയിൽ, അരുൺ.പി.മോഹൻ, പിടിഎ പ്രസിഡന്റ് അജിമോൻ പള്ളിതാഴത്ത്, ജയിംസ് മണക്കാടൻ (പ്രിൻസിപ്പൽ) എന്നിവർ ആശംസകൾ നേർന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്ത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി എം.ജെ ജോമി സ്വാഗതവും എച്ച്.എം ഇൻചാർജ് ഒ.എം ഷാജി നന്ദിയും പറഞ്ഞു. 2021 – 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 42.5 ലക്ഷം രൂപ ചിലവിലാണ് ടർഫ് കോർട്ട് നിർമ്മാണം പൂർത്തീകരിച്ചത്*.