മൂവാറ്റുപുഴ: റോഡിനു കുറുകെ കടക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ അമിത വേഗത്തില്‍ എത്തിയ സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ജിഒ ക്വാര്‍ട്ടേഴ്സ് മയിലാടിമല നെല്ല്യാട്ട് ആഗ്നസ് സേവ്യറിനാണ് (20) പരുക്കേറ്റത്.
ഇന്നലെ രാവിലെ 8.30ന് ജനറല്‍ ആശുപത്രിക്കു സമീപമാണ് അപകടം. വഴിത്തല ശാന്തിഗിരി കോളജിലെ ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയായ ആഗ്നസ് കോളജിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. തലയ്ക്കും കാലിനും പരുക്കേറ്റ ആഗ്നസിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


