പൊതുരംഗത്തെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അപ്പീല്‍ അധികാരമില്ലാത്ത വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. പ്രശ്നം എ.ജി ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി.
മന്ത്രിമാരും മുഖ്യമന്ത്രിയും തുടരണോയെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറാണ്. ലോകായുക്തയ്ക്കു മുന്നിലുള്ള പരാതികളുമായി ഓര്‍ഡിനന്‍സിനു ബന്ധമില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തൂ. സംസ്ഥാന സമ്മേളനം മാറ്റുന്നതില്‍ തീരുമാനം ഫെബ്രുവരി 15നുശേഷമുണ്ടാകും. സമ്മേളനം മാറ്റുന്നതില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല.