മൂവിടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ പുതുമുഖങ്ങളെ അണിനിരത്തി അമര്‍ദീപ് സംവിധാനം ചെയ്ത ‘നിണം’ ചിത്രത്തിലെ നാട്ടുനെല്ലിക്ക…. എന്ന് തുടങ്ങുന്ന ഗാനം റിലീസായി. ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സുമേഷ് മുട്ടറയും ഈണമിട്ടിരിക്കുന്നത് സുധേന്ദുരാജുമാണ്. ഫര്‍ഹാനും എം ആര് ഭൈരവിയുമാണ് ആലാപനം.
ഫാമിലി റിവഞ്ച് ത്രില്ലറിലൊരുക്കിയ ചിത്രത്തില്‍ സൂര്യകൃഷ്ണയാണ് നായകന്. നായികയാകുന്നത് കലാഭവന്‍ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനന്, രഞ്ജിത് ഗോപാല്‍, ഗിരീഷ് കടയ്ക്കാവൂര്‍, സജിത്, മിഥുന് പുലരി, ബെന്‍ സെബാസ്റ്റ്യന്‍, ഹരിശ്രീ സന്തോഷ്, ലതാദാസ്, ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കള്‍. ബാനര്‍, നിര്‍മ്മാണം- മൂവി ടുഡേ ക്രിയേഷന്‍സ്, സംവിധാനം- അമര്‍ദീപ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ്, ഛായാഗ്രഹണം- വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനര്‍- ജയശീലന്‍ സദാനന്ദന്, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, ഗാനരചന- സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം – ഫര്ഹാന്, എം ആര് ഭൈരവി , ത്രില്‍സ് – അഷ്റഫ് ഗുരുക്കള്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ഷാന്‍ എസ്എം കടയ്ക്കാവൂര്‍, കല- ബിനില്‍ കെ ആന്റണി, ചമയം- പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികള്‍- സ്നിഗ്ദിന്‍ സൈമണ്‍ ജോസഫ്, ബിബി കോട്ടയം, ഡിസൈന്‍സ്- പ്ളാനറ്റ് ഓഫ് ആര്ട്ട്സ്റ്റുഡിയോ, സ്റ്റില്‍സ് – വിജയ് ലിയോ, പിആര്‍ഒ- അജയ് തുണ്ടത്തില്‍.


