രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്കാന് ശിപാര്‍ശ ചെയ്തെന്ന് സമ്മതിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാല സമ്മതിച്ചിരുന്നെങ്കില്‍ രാഷ്ട്രപതിയെ ഇക്കാര്യം അറിയിക്കാമായിരുന്നു. ഡി.ലിറ്റ് നിഷേധിച്ച് വൈസ് ചാന്‍സിലര്‍ നല്കിയ കത്ത് കാരണം തന്റെ മുഖം പുറത്ത് കാണിക്കാനാകുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സിലറെ വി.സി ധിക്കരിച്ചുവെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ഒരു മാസമായി ഈ കാര്യം പൊതുമധ്യത്തില്‍ പറയരുത് എന്ന് പറഞ്ഞിരുന്നു. ഏറ്റവും ഉയര്‍ന്ന ആളിനെ ആദരിക്കണം എന്ന് ഞാന്‍ വി.സിയെ അറിയിച്ചു. സര്‍വകലാശാല സമ്മതിച്ചിരുന്നു എങ്കില്‍ രാഷ്ട്രപതിയെ ഇക്കാര്യം അറിയിക്കമായിരുന്നു. വി.സിയുടെ മറുപടി കത്ത് കണ്ടു ഷോക്ക് ആയിപ്പോയി. രണ്ടുവരി പോലും ശരിക്കെഴുതാന്‍ അറിയില്ല. 10 മിനിറ്റ് കഴിഞ്ഞാണ് അതില്‍ നിന്ന് മോചിതനായത്. വി.സി പറയുന്നത് വിശ്വസിക്കാനായില്ല. അതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മൂന്ന് തവണ വിളിച്ചു. പക്ഷേ സംസാരിക്കാനായില്ല.
സിന്റിക്കേറ്റ് യോഗം വിളിച്ചായിരുന്നു വി.സി തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാല്‍ വി.സി യോഗം വിളിച്ചില്ല. വി.സിക്ക് മറ്റാരോ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. വി.സിയുടെ ഭാഷ ലജ്ജാകരം. സിന്‍ഡിക്കേറ് അംഗങ്ങള്‍ ശിപാര്‍ശ എതിര്‍ത്തെന്നാണ് വി.സി പറഞ്ഞതെന്നും ഗവര്‍ണര്‍ പറഞ്ഞു.