ഡല്‍ഹിയില്‍ യുവാവിനോട് കൊടും ക്രൂരത. ഇരുപത്തിരണ്ടുകാരന്റെ ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കള്‍ മുറിച്ചു. ഒളിച്ചോടി വിവാഹം കഴിച്ചതിനാണ് ക്രൂരത. സംഭവത്തില്‍ തട്ടികൊണ്ട് പോകലിനും കൊലപാതക ശ്രമത്തിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എഡിസിപി പ്രശാന്ത് ഗൗതം അറിയിച്ചു.
ഡല്‍ഹി രാജോരി ഗാര്‍ഡനിലാണ് സംഭവം. സാഗര്‍പുര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരനായ രമണും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഡല്‍ഹിക്ക് പുറത്ത് പോയാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് അവിടെ തന്നെ താമസമാക്കുകയം ചെയ്തു. സംഭവമറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ യുവതിയെ സാഗര്പൂരിലേക്ക് ബലംപ്രയോഗിച്ച് തിരികെ കൊണ്ടുവരികയും യുവാവിനെ അവിടെ വച്ച് തന്നെ മര്‍ദിക്കുകയും ചെയ്തു.
രമണിനെ പ്രദേശ വാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്.


