എറണാകുളം അങ്കമാലിയില്‍ വന്‍ ഹാശിഷ് വേട്ട. 2 കോടി വിലമതിക്കുന്ന ഹാശിഷാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രായില്‍ നിന്നും ബസ് മാര്‍ഗം കൊച്ചിയില്‍ എത്തിയ കാക്കനാട് സ്വദേശിയാണ് അറസ്റ്റിലായത്.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡിജെ പാര്‍ട്ടിക്കായി എത്തിച്ച ഹാശിഷാണ് പൊലീസ് പിടിച്ചെടുത്തത്. ആന്ധ്രായില്‍ നിന്നും ടൂറിസ്റ്റ് ബസിലാണ് ലഹരി വസ്തു എത്തിച്ചത്. പ്രതേക സംഘം ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ആലുവ റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന.
പ്രതിയുടെ പേര് വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. കൂടുതല്‍ പേര് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ ആകാനുണ്ട്. 2.5 കിലോ തൂക്കം വരുന്ന ഹാശിഷാണ് പിടിച്ചതെന്നും പൊലീസ് അറിയിച്ചു.


