പീഡനത്തിനിരയായ കുട്ടിക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. മാവേലിക്കര വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിനെതിരെയാണ് പരാതി. സംഭവത്തില്‍ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു.
ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയുണ്ട്. പ്രവേശനം നല്‍കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ സ്കൂള്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സ്കൂളില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും ഓരോ കാരണങ്ങള്‍ പറഞ്ഞു കുട്ടിക്ക് അഡ്മിഷന് നല്‍കുന്നില്ലെന്നും കുട്ടിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
സര്‍ക്കാരിനോട് വിശദീകരണം തേടിയ കോടതി ഹര്‍ജി 30 നു പരിഗണിക്കാന്‍ മാറ്റി.


