മൂവാറ്റുപുഴ: പൈനാപ്പിളിന് താങ്ങുവില വര്‍ധിപ്പിയ്ക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനിയിലെ ഫ്രൂട്ട് ജാം നിര്‍മാണ യൂണിറ്റിന്റെയും റീഫര്‍ വാനിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മവും നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പൈനാപ്പിളിന് താങ്ങുവില വര്‍ധിപ്പിയ്ക്കുന്നതിന് സ്പൈസസ് ബോര്‍ഡിനോട് ശുപാര്‍ശ ചെയ്ത് കഴിഞ്ഞുവെന്നും. മന്ത്രിസഭാ യോഗ തീരുമാനപ്രകാരം അധികാരം നല്‍കുന്നതോടെ താങ്ങുവില നിശ്ചയിക്കാനാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. പൈനാപ്പിള്‍ മേഖലയെ സംരക്ഷിയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മൂല്യവര്‍ധിത ഉല്പന്നങ്ങള് കൂടുതല്‍ ഉല്പാദിപ്പിച്ച് പൈനാപ്പിള്‍ കൃഷിയേയും കമ്പനിയെയും സംരക്ഷിയ്ക്കാനാകും. സംസ്ഥാനത്ത് കൃഷി സംരക്ഷണത്തിന് അഞ്ച് പുതിയ അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിയ്ക്കുവാനും ഇതോടൊപ്പം അഗ്രോ ബിസിനസ് കമ്പനി രൂപീകരിയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്.14-ാമത് പഞ്ചവത്സര പദ്ധതി രൂപീകരണത്തില്‍ കര്‍ഷകരുടെ അഭിപ്രായങ്ങളും കേട്ടുവെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മാത്യു കുഴലനാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഷിബുകുമാര്‍ എല്‍ പദ്ധതി വിശദീകരണം നടത്തി. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. മുന്‍എംഎല്‍എ എല്‍ദോ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. , മുന്‍കമ്പനി ചെയര്മാന് ഇ.കെ.ശിവന്, പഞ്ചായത്ത് പ്രസിഡന്റ് മാരായ ഷെല്‍മി ജോണ്‍സ്, ഓമന മോഹനന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ജി.രാധാകൃഷ്ണന്, വാര്‍ഡ് മെമ്പര്‍ സെല്‍ബി പ്രവീണ്‍, കമ്പനി ഡയറക്ടര്‍മാരായ ജോളി പൊട്ടയ്ക്കല്‍, പി.എം.വര്‍ഗീസ്, അഡ്വ.ഷാജു വടക്കന്‍, ജില്ലാ പ്രിന്‍സിപ്പാള്‍ കൃഷി ഓഫീസര്‍ ഷീല പോള്‍, മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ്, വാഴക്കുളം പൈനാപ്പിള്‍ റിസര്‍ച്ച് സ്റ്റേഷന് ഹെഡ് ഡോ.മായ.എസ്, ആവോലി കൃഷി ഓഫീസര്‍ ശ്രീല ഗോവിന്ദന്, വിവിധ കക്ഷിനേതാക്കളായ കെ.പി.രാമചന്ദ്രന്, ടി.എം.ഹാരീസ്, അഡ്വ.ഷൈന്‍ ജേക്കബ്, അഡ്വ.ഷൈസണ്‍ മാങ്ങഴ, സിദ്ധാര്ഥന്, തൊഴിലാളി യൂണിയന് നേതാക്കളായ കെ.എ.നവാസ്, അഡ്വ. പി.എം.ഏലിയാസ്, പൈനാപ്പിള്‍ മര്‍ച്ചന്റ് ഭാരവാഹികളായ ജെയിംസ് ജോര്‍ജ്, ജോസ് പെരുമ്പിള്ളികുന്നേല്‍, തങ്കച്ചന് മാത്യു എന്നിവര്‍ സംമ്പന്ധിച്ചു. കമ്പനി ഡയറക്ടര്‍ എം.എം.ജോര്‍ജ് സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ സി.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു