രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാലില്‍ പിടിച്ചു കൊണ്ട് തലകീഴായി തൂക്കിയിട്ട സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ സ്കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിയെ സ്കൂളിന്റെ മുകളിലെ നിലയില്‍ നിന്നും പ്രിന്‍സിപ്പല്‍ തലകീഴായി തൂക്കിയിടുകയായിരുന്നു.
മനോജ് വിശ്വകര്‍മയെന്ന പ്രിന്‍സിപ്പളാണ് അറസ്റ്റിലായത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയെ കടിച്ചതുമായി ബന്ധപ്പെട്ടാണ് ക്രൂരവും വിചിത്രവുമായ ഈ ശിക്ഷാ നടപടി. ക്ഷമാപണം നടത്തിയില്ലെങ്കില്‍ കൈവിടുമെന്നും പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി.
കുട്ടിയുടെ കരച്ചിലും ബഹളവും കേട്ട് സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഓടിക്കൂടുകയായിരുന്നു. തുടര്‍ന്നാണ് മനോജ് വിശ്വകര്‍മ വിദ്യാര്‍ത്ഥിയെ താഴെയിറിക്കിയത്.
തന്റെ കുഞ്ഞിനോട് ചെയ്തത് തെറ്റാണെങ്കിലും, അത് സ്നേഹത്തിന്റെ പുറത്ത് ചെയ്തതാണെന്നാണ് കുട്ടിയുടെ പിതാവ് രഞ്ജിത് യാദവ് പറയുന്നത്. അധ്യാപകന് മനോജിനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.


