റിയാദ്: സൗദി അറേബ്യയിലെ ഷോപ്പിങ് മാളില്‍ യുവാക്കളുടെ പൊരിഞ്ഞ തല്ല്. കൂട്ടത്തിലൊരാളെ അടിച്ച് നിലത്തിടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വൈറലായതോടെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
???? #فيديو | شرطة منطقة مكة: المتورطون في مشاجرة #السلام_مول 8 أشخاص أعمارهم في العقدين الثاني والثالث، والمصاب نقل للمستشفى وتلقى العلاج وغادر في حينه#عاجل #عكاظhttps://t.co/9C8Y5Tcs10 pic.twitter.com/5TlM6HhKqw
— صحيفة عكاظ (@OKAZ_online) August 29, 2019
ജിദ്ദയിലെ അല്‍ സലാം മാളിലായിരുന്നു തിരക്കേറിയ സമയത്ത് യുവാക്കള്‍ ഏറ്റുമുട്ടിയത്. മാളിലുള്ള ആരോ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പിടിയിലായവരെല്ലാം സൗദി പൗരന്മാരാണ്.


