ഇസ്ലാമാബാദ്: കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കു നേരെ മിസൈല്‍ തൊടുക്കുമെന്ന് പാക്കിസ്ഥാന് മന്ത്രി അലി അമീന് ഖാന്. ഇന്ത്യയെ പിന്തുണച്ചാല്‍ ആ രാജ്യത്തെ ഇസ്ലാമാബാദിന്റെ ശത്രുവായി പരിഗണിച്ച് മിസൈല്‍ തൊടുക്കുമെന്നാണ് കാഷ്മീര്കാര്യ മന്ത്രിയുടെ ഭീഷണി.
കാഷ്മീരില്‍ സംഘര്‍ഷം വര്‍ധിച്ചാല്‍ പാക്കിസ്ഥാന് യുദ്ധത്തിന് നിര്‍ബന്ധിതമാവും. കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യത്തെ ഇസ്ലാമാബാദിന്റെ ശത്രുവായി കണക്കാക്കും. ഇന്ത്യക്കു നേരെയും അവരെ പിന്തുണയ്ക്കുന്ന രാജ്യത്തിനു നേരെയും മിസൈല്‍ അയക്കുമെന്ന് അലി അമീന് പറഞ്ഞു.