അമേരിക്കയില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ടു. ഭര്‍ത്താവ് അറസ്റ്റില്‍. സൌത്ത് ഫ്ലോറിഡയി ലാണ് സംഭവം നടന്നത്. നഴ്സായിരുന്ന കോട്ടയം മോനിപ്പള്ളി സൗദേശിനി മെറിന് ജോയിയെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കൊല ചെയ്തത്. ഇവരുടെ ഭര്‍ത്താവായ ഫിലിപ്പ് മാത്യു പൊലീസ് പിടിയിലായി. മെറിന് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഫിലിപ്പ് മാത്യു 17 തവണ ഇവരെ കുത്തിപരിക്കേല്‍പ്പിക്കുകയും ശേഷം വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് മെറിന് കൊല്ലപ്പെട്ടത്. രണ്ട് വര്‍ഷമായി ഇവര്‍ അകന്നു കഴിയുകയാ യിരുന്ന ഇരുവരും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭര്‍ത്താവ് ഫിലിപ്പ് മാത്യു. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.

