വാഷിങ്ടണ്‍: അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ ജോര്‍ജ് ബുഷ് ഗള്‍ഫിലേക്ക്. വിര്‍ജീനിയയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഉടന്‍ ഇറാനിയന്‍ തീരത്ത് നങ്കൂരമിടുമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, യുഎസ് പറഞ്ഞയച്ച അബ്രഹാം ലിങ്കണ്, ജെറാള്‍ഡ് ആര് ഫോര്‍ഡ് വിമാനവാഹിനി കപ്പലുകള്‍ക്ക് നേരെ ഇറാന്‍സേന ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് യുഎസ് നീക്കം.
നേരത്തെ, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാനിലേക്ക് യുഎസ് അയച്ച ജെറാള്‍ഡ് ആര് ഫോര്‍ഡ് കപ്പലിനെതിരെ വ്യാപകമായ ആക്രമണം ഇറാന് അഴിച്ചുവിട്ടിരുന്നു. ആക്രമണത്തില്‍ കപ്പലിന്റെ വിവിധ ഭാഗങ്ങളില്‍ കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന് ഏറ്റെടുത്തതോടെയാണ് മറ്റൊരു പ്രധാനപ്പെട്ട വിമാനവാഹിനിയായ ജോര്‍ജ് ബുഷ് കപ്പല്‍ ഇറാനിലേക്ക് തിരിച്ചിരിക്കുന്നതെന്ന വിവരം അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനായുള്ള ഏത് നീക്കങ്ങളും കനത്ത രക്തച്ചൊരിച്ചിലില്‍ മാത്രമേ അവസാനിക്കുകയുള്ളൂവെന്ന് ഇറാന് നേതൃത്വം മുന്നറിയിപ്പ് നല്കി.


