വാഷിംഗ്ടണ്‍: അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി സുപ്രീം കോടതി തള്ളി. അതേസമയം വിലക്ക് സംബന്ധിച്ച് അന്തിമ വിധി കോടതി പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ വിലക്ക് റദ്ദാക്കിയ കാലിഫോര്‍ണിയ ഫെഡറല്‍ കോടതി വിധി സുപ്രീം കോടതി ശരിവച്ചു.

മെക്സിക്കന്‍ അതിര്‍ഥി വഴി യു.എസില്‍ എത്തുന്ന അഭയാര്‍ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയായിരുന്നു ട്രംപിന്റെ നടപടി. തെക്കന്‍ അതിര്‍ഥി കടന്ന് രാജ്യത്തെത്തുന്ന അനധികൃത കുടിയേറ്റകാര്‍ക്ക് അഭയം നല്‍കില്ല എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. നവംബര്‍ ഒമ്പതിനായിരുന്നു ഇത്. കൂടാതെ അഭയാര്‍ഥികളെ തടയാന്‍ അതിര്‍ഥിയില്‍ വലിയൊരു സുരക്ഷാ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.


