വാഷിങ്ടണ്‍ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. 24,07,400 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 1,65,000 കടന്നു. 1,65,071 പേരാണ് ലോകത്ത് ഇതുവരെ മരിച്ചത്. രോഗബാധിതരില്‍ 54,222 പേര് അതീവഗുരുതരാവസ്ഥയിലാണ്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്കയില്‍ 40,000 കടന്നു. 24 മണിക്കൂറിനിടെ 1,510പേര് മരിച്ചു. 40,565 പേരാണ് യുഎസില്‍ ഇതുവരെ മരിച്ചത്. ഇതില്‍ 14,451 പേരും മരിച്ചത് ന്യൂയോര്‍ക്ക് സിറ്റിയിലാണ്. കാല്‍ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികള്‍ 7,64,265 ആയി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചതെങ്കിലും മരണ നിരക്കില്‍ നിലവില്‍ ബെല്‍ജിയമാണ് മുന്നില്‍. ഒരുലക്ഷം ആളുകളില്‍ എത്ര പേര് മരിച്ചു എന്ന കണക്കു നോക്കുമ്ബോള്‍ ബെല്‍ജിയത്തില്‍ മരണനിരക്ക് 14.8% ആണ്. ബ്രിട്ടന് 13.3%, ഇറ്റലി 13.2%, ഫ്രാന്‍സ് 12.8%, നെതര്‍ലന്‍ഡ്സ് 11.3% സ്പെയിന് 10.3% ഇറാന് 6.2% എന്നിങ്ങനെയാണ് ലോകരാജ്യങ്ങളിലെ മരണ നിരക്ക്. മരണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നിലുള്ള ഇറ്റലിയില്‍ 23,660 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. 1,78,972 പേര് രോഗബാധിതരായി ചികില്‍സയിലാണ്. സ്പെയിനില്‍ 20,453 പേര് മരിച്ചു. ഫ്രാന്‍സിലെ മരണം ഇരുപതിനായിരത്തിനടുത്തെത്തി. 19718 പേരാണ് മരിച്ചത്. ബ്രിട്ടനിലെ മരണ സംഖ്യ 16,000 കടന്നു. തുര്‍ക്കിയിലും, റഷ്യയിലും രോഗികള്‍ വര്‍ധിക്കുകയാണ്. കടുത്ത ഭീതിയിലാണ് രാജ്യം


