ഇന്ത്യക്ക് വീണ്ടും യുഎന്‍ രക്ഷാസമിതിയിലേക്ക് അംഗത്വം ലഭിച്ചു. താല്‍ക്കാലിക അംഗത്വമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏഷ്യാ പസഫിക് വിഭാഗത്തിലേയ്ക്ക് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ അഞ്ച് സ്ഥിരം അംഗങ്ങളും പത്ത് താല്‍ക്കാലിക അംഗങ്ങളും ഉള്‍പ്പെടുന്നതാണ് രക്ഷാസമിതി. രണ്ട് വര്‍ഷമാണ് താല്‍ക്കാലിക അംഗങ്ങളുടെ കാലാവധി. എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയില്‍ അംഗമാകുന്നത്. 2021 ജനുവരി മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് ഇന്ത്യയുടെ കാലാവധി.