ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു മുന്നോട്ട് പോയി. ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 18,849 ആയി. ഇറ്റലിയില്‍ രോഗം ബാധിച്ചു മരിച്ച ഡോക്ടര്‍മാരുടെ എണ്ണം 100 കടന്നു. അമേരിക്കയില്‍ മരണം പതിനേഴായിരം കടന്നു. 17,843 പേര് ആണ് അമേരിക്കയില്‍ ആകെ മരിച്ചത്. സ്പെയിനില്‍ ആകെ 15,970 പേരും ഫ്രാന്‍സില്‍ 12,210, ബ്രിട്ടണില്‍ 8931 പേരും മരിച്ചു. 16,38,216 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 206 ആയി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 6412 ആണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 37 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.