ജെറുസലാം : ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്സിന് പരുക്ക്. കണ്ണൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആക്രമണം ഉണ്ടായത്. കൈകാലുകള്‍ക്കും വയറിനും പരുക്കേറ്റു. അടിയന്തര ശസ്ത്രക്രിയ നടത്തി. പരുക്കേറ്റ വിവരം വീട്ടുകാരെ അറിയിച്ചത് ഷീജയുടെ സുഹൃത്തുക്കളാണ്.
ഷീജ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചു.നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഷീജ അറിയിച്ചതായി ഭര്‍ത്താവ് ആനന്ദന് പറഞ്ഞു. താനുമായി ഷീജ ഫോണില്‍ സംസാരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായതെന്നും ഷീജയുടെ ഭര്‍ത്താവ് പറഞ്ഞു.