ജറുസലം: ഗാസയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. ഇസ്രേലി ആക്രമണങ്ങളില്‍ ഗര്‍ഭിണിയും 14 മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടെ 23 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏഴു പേര് ഹമാസ് തീവ്രവാദികളാണ്. ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളില്‍ ഇസ്രയേലില്‍ നാലു പേര് കൊല്ലപ്പെട്ടു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമാണ് ഗാസ ആക്രമണത്തില്‍ ഇസ്രലി പൗരന് കൊല്ലപ്പെടുന്നത്.

ഗാസയില്‍ നിന്ന് ഇതനികം 600 റോക്കറ്റ് ആക്രമണങ്ങളുണ്ടായി. 220 പലസ്തീന് കേന്ദ്രങ്ങളില്‍ വ്യോമ, പീരങ്കി ആക്രമണങ്ങള്‍ നടത്തി ഇസ്രയേല്‍ തിരിച്ചടിച്ചു.

ടാങ്കുസേനയെയും കാലാള്‍പ്പടയെയും ഇസ്രയേല്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. ഹാമാസിന് ശക്തമായ തിരിച്ചടി നല്കാന് സൈന്യത്തിന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ഉത്തരവു നല്‍കിയിരുന്നു.
الصحة: استشهاد فلسطيني وإصابة 3 آخرين باستهداف سيارة مدنية في حي الدرج بغزة. pic.twitter.com/DLzKRvBBDE
— شبكة قدس الإخبارية (@qudsn) May 5, 2019
ഗാസയില്‍ ഇസ്രയേലിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പലസ്തീന് യുവാവ് വെടിയുതിര്‍ത്തതാണ് ഏറ്റുമുട്ടലായി കലാശിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും രംഗത്തിയിട്ടുണ്ട്. അതേസമയം, ഇസ്രയേലിനു സ്വരക്ഷയ്ക്ക് വേണ്ട നടപടി സ്വീകരിക്കാന്‍ അവകാശമുണ്ടെന്നു യുഎസ് പറഞ്ഞു.


