മൂവാറ്റുപുഴ: കേരളസംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ കാറ്റഗറി സംഘടനയായ ബ്യൂട്ടിപാര്‍ലര്‍ ഓണേഴ്സ് സമിതിയുടെ മൂവാറ്റുപുഴ പ്രഥമ ഏരിയാ കണ്വെന്ഷന് മൂവാറ്റുപുഴ മുനിസിപ്പൽ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റിയംഗം ലിഷ ജിബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബീനബെന്നി സ്വാഗതവും ജില്ലാ പ്രസിഡന്റ് ഷീല രാജു, ജില്ലാ സെക്രട്ടറി വാഹിത സിദ്ദിഖ്, ലതിക രജീഷ്, ബാബു മല്പാന്സ്, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഏരിയാ പ്രസിഡന്റ് ബീന അശോക്, സെക്രട്ടറി സിജി ബിജു, ട്രഷറാര്‍ ഷൈല റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട പതിനൊന്ന് അംഗകമ്മിറ്റി തെരഞ്ഞെടുത്തു. നിസ നാസര്‍ നന്ദിയും പറഞ്ഞു.


