ന്യൂഡല്‍ഹി: പറന്നുയരുന്നതിനിടെ പക്ഷിയിടിച്ച് നിയന്ത്രണം നഷ്ടമായ ജാഗ്വാര്‍ യുദ്ധവിമാനം അതിസാഹസികമായി സുരക്ഷിതമായി നിലത്തിറക്കിയ പൈലറ്റിനെ പുകഴ്ത്തി വ്യോമസേനയുടെ ട്വീറ്റ്. ജൂണ്‍ 27ന് അംബാല എയര്‍ ബേസില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെയാണ് ജാഗ്വാര്‍ വിമാനത്തെ പക്ഷിക്കൂട്ടം ഇടിക്കുന്നതും അവസരോചിതമായി ഇടപെട്ട പൈലറ്റ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതും.
മാത്രവുമല്ല വിമാനത്തിലെ അധിക ഇന്ധനടാങ്കും പരിശീലനത്തിന് ഉപയോഗിക്കുന്ന ബോംബും ലാന്‍ഡിംഗിന് മുമ്ബ് പുറത്തെറിയാന്‍ കഴിഞ്ഞത് മൂലം വന്‍ അപകടമാണ് ഒഴിവായത്. ഇതെല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ നടന്നുവെന്നതും ശ്രദ്ധേയമാണ്.
ഉണ്ടാകുമായിരുന്ന വന്‍ അപകടത്തില്‍ നിന്നും തന്റെ മനസാന്നിധ്യവും പ്രൊഫഷണലിസവും കൊണ്ട് രക്ഷിച്ച വ്യോമസേനയുടെ അഭിമാനം കാത്ത പൈലറ്റിന് അഭിനന്ദനം അറിയിക്കുന്നതായും വ്യോമസേന വ്യക്തമാക്കി.
#SavingLives: On the morning of 27 June19, an IAF Jaguar aircraft loaded with two additional fuel drop tanks & Carrier Bomb Light Stores
(CBLS) pods took off from AFS Ambala for a training
mission. Immediately after take off, the aircraft encountered a flock of
birds. pic.twitter.com/Mb0otqadVe— Indian Air Force (@IAF_MCC) June 28, 2019
സംഭവത്തിന്റെ വീഡിയോയും വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. റണ്‍വേയിലൂടെ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ പക്ഷിക്കൂട്ടത്തിനിടയില് പെടുന്നതും പിന്നാലെ വിമാനത്തില്‍ നിന്നും ഇന്ധനടാങ്കുകളും ബോംബുകളും താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. പറയുന്നയര്‍ന്ന് പത്ത് സെക്കന്‍ഡിനുള്ളില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്നാണ് പൈലറ്റ് വിമാനത്തിലുണ്ടായിരുന്ന ബോംബുകളും ഇന്ധനടാങ്കും താഴേക്ക് ഇട്ടത്. വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് ഇത് താഴേ വീണത്.
റണ്‍വേയ്ക്കു സമീപമുള്ള പ്രദേശത്തെ മരങ്ങളും ചെടികളുമടക്കമുള്ളവ നശിച്ചു. അല്പസമയത്തേക്ക് എല്ലായിടത്തും പുക മൂടിയ നിലയിലുമായിരുന്നു. പിത്തു കലോയോളമുള്ള ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ആളപായമുണ്ടായതായി വിവരമില്ല.


