ജൂലായ് ആറുമുതൽ ഗൂഗിളിന്റെ വിവിധ രാജ്യങ്ങളിലുള്ള ഓഫീസുകൾ തുറക്കും. പരിമിതമായ ജീവനക്കാരെ വെച്ചായിരിക്കും ഓഫീസുകൾ പ്രവർത്തിക്കുക. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് ജീവനക്കാർക്കെല്ലാം 75,000 രൂപവീതം (1000 ഡോളർ) നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബറോടെ ഓഫീസുകളുടെ പ്രവർത്തനം 30 ശതമാന മെങ്കിലും പുനഃരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ സുന്ദർ പിച്ചായ് പറഞ്ഞു.

