മൂവാറ്റുപുഴ: റൂറല്‍, ജില്ലയിലെ മികച്ച സേവനത്തിന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഏഴ് പോലീസുദ്യോഗസ്ഥരെ അഭിനന്ദന പത്രം നല്കി ആദരിച്ചു. ഓവറോള്‍ പെര്‍ഫോമെന്‍സിന് സുനില്‍ തോമസ് (ഇന്‍സ്പെക്ടര്‍ ഞാറയ്ക്കല്‍), മൂവാറ്റുപുഴയിലെ അതിഥിത്തൊഴിലാളിയുടെ കൊലപാതകക്കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത ബേസില്‍ തോമസ് (ഇന്‍സ്പെക്ടര്‍ മൂവാറ്റുപുഴ), മയക്ക് മരുന്ന്, ഒണ്‍ലൈന്‍ തട്ടിപ്പ് കേസുകളിലെ പ്രതികളെ പിടികൂടിയ എ എല്‍ അഭിലാഷ് (തടിയിട്ട പറമ്പ് ഇന്‍സ്പെക്ടര്‍ ), സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ അന്വേഷണത്തിന് ബിജു ജോണ്‍ (അസി. സബ് ഇന്‍സ്പെക്ടര്‍ പുത്തന്‍കുരിശ്),
കോലഞ്ചേരിയില്‍ നിന്ന് കാണാതായ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആന്ധ്രയിലെ വിജയവാഡയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിന് ജി.ശശീധരന് (സബ് ഇന്‍സ്പെക്ടര്‍ പുത്തന്‍കുരിശ്), മയക്കുമരുന്ന് പിടികൂടിയ കേസില്‍ പി.എ അബ്ദുള്‍ മനാഫ് (അസി. സബ് ഇന്‍സ്പെക്ടര്‍ പെരുമ്പാവൂര്‍), അരുണ്‍ കെ.കരുണ്‍ (സിവില്‍ പോലീസ് ഓഫീസര്‍ തടിയിട്ട പറമ്പ്) എന്നിവരാണ് അഭിനന്ദ പത്രത്തിന് അര്‍ഹരായത്. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എസ്.പി അഭിനന്ദനപത്രം വിതരണം ചെയ്തു.