കൊച്ചി: അനസ് എടത്തോടിക അന്താരാഷ്ട്രാ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഏഷ്യന്‍ കപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ബഹറൈനെതിരെ അനസിന് പരിക്കേറ്റ് ആദ്യ മിനുട്ടില്‍ തന്നെ തിരിച്ചുകയറേണ്ടിവന്നിരുന്നു. മത്സരം പരാജയപ്പെട്ട ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിലെ നിരാശയോടെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 31 കാരനായ മലപ്പുറം കാരന് ഇന്ത്യന്‍ പ്രതിരോധ നിരയിലെ കരുത്തായിരുന്നു. ഇന്ത്യക്ക് വേണ്ടി 19 മത്സരങ്ങളില്‍ ബൂട്ട്കെട്ടിയിട്ടുള്ള അനസ് ഗോളുകളൊന്നും നേടിയിട്ടില്ല. സെന്റര്‍ ബാക്ക് പൊസിഷനില്‍ അനസ് ഇല്ലാത്തത് ഇന്നലത്തെ മത്സരത്തില്‍ പ്രകടമായിരുന്നു. ഫേസ്ബുക്കില്‍ വികാരഭരിതമായ കുറിപ്പ് നല്കിയ ശേഷമാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
It comes with a very heavy heart today to announce my retirement from Indian national football team. It’s been a very hard decision to take and accept. pic.twitter.com/D3ZohMLuZz
— Anas Edathodika (@anasedathodika) January 15, 2019