പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത് മനു ഭാക്കറായിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ മെഡൽ സ്വന്തമാക്കി.മെഡല്‍ നേട്ടത്തിനു പിന്നാലെ സംസാരിക്കവെയാണ് വിജയത്തില്‍ ഭഗവദ്ഗീത പ്രചോദനമായ കാര്യം പറഞ്ഞത്. ഗീതയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നെന്നും ഫൈനല്‍ മത്സരത്തില്‍ ആ വാക്കുകള്‍ തന്നോട് അടുത്തെന്നും മനു ഭാക്കര്‍ പറഞ്ഞു.നേരിയ വ്യത്യാസത്തിലാണ് വെള്ളി മെഡൽ നഷ്ടപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
“ടോക്കിയോയിലെ പ്രകടനത്തിന് ശേഷം ഞാൻ നിരാശയിലായിരുന്നു. അതിനെ മറികടക്കാൻ ഏറെ സമയം വേണ്ടിവന്നു. ഭഗവത് ഗീത ഞാൻ ഒരുപാട് വായിക്കും, ഭഗവാൻ കൃഷ്ണൻ അർജുനനെ ഉപദേശിക്കുന്നതു പോലെ കർമ്മ ഫലത്തെക്കുറിച്ച് ചിന്തിക്കാതെ കർമ്മത്തിൽ വിശ്വസിക്കാനാണ് ഗീത എന്നെ പഠിപ്പിച്ചത്. അവസാന നിമിഷങ്ങളിൽ ഇക്കാര്യങ്ങളാണ് എന്റെ മനസിൽ നിറഞ്ഞത്. വെങ്കല മെഡൽ നേടാനായതിൽ വളരെ ആശ്വാസമുണ്ട്. ഒരുപക്ഷേ അടുത്ത തവണ ഇതിലും മികച്ച പ്രകടനമുണ്ടാകും. വളരെ അഭിമാനമുണ്ട്. ഈ മെഡൽ ഇന്ത്യക്ക് ഏറെക്കാലമായി ലഭിക്കേണ്ടതായിരുന്നു’ – മനു ഭാക്കർ പറഞ്ഞു.
‘നല്ലത്, എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ഇന്ത്യക്ക് ഏറെ നാളായി ലഭിക്കേണ്ട മെഡലാണിത്. ഞാന്‍ അതിനുള്ള ഒരു ഉപാധി മാത്രമായിരുന്നു. ഇന്ത്യ കൂടുതല്‍ മെഡലുകള്‍ അര്‍ഹിക്കുന്നു. ഇത്തവണ കഴിയുന്നത്ര പരിപാടികള്‍ക്കായി കാത്തിരിക്കുന്നു. മുഴുവന്‍ ടീമും കഠിനാധ്വാനം ചെയ്തു. വ്യക്തിപരമായി എനിക്കിത് ഈ വികാരം അതിശയകരമാണ്. ഞാന്‍ നന്നായി ചെയ്തെന്ന് തോന്നുന്നു. ഞാന്‍ പരമാവധി ഊര്‍ജം മുഴുവന്‍ ഉപയോഗപ്പെടുത്തി പോരാടി. അതെ, ഇതൊരു വെങ്കലമായിരുന്നു. പക്ഷേ, ഇന്ത്യക്കായി വെങ്കലം നേടിയതില്‍ അഭിമാനമുണ്ട്. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെടാം’- മനു ഭാക്കര്‍ പറഞ്ഞു.