ഏപ്രില്‍ മാസത്തെ വരെ വാടക ബ്ലാസ്റ്റേഴ്സ് നല്‍കിയിട്ടുണ്ടെന്നും സ്റ്റേഡിയം ഉപയോഗിക്കാനുള്ള അവകാശം കേരള ബ്ലാസ്റ്റേഴ്സിനുണ്ടെന്നും സംസ്ഥാന സ്പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി. ബ്ലാസ്റ്റേഴ്സുമായി കൃത്യമായ കരാറുണ്ട്. ട്രയല്‍സ് നടത്താന്‍ പ്രത്യക അനുമതി തേടേണ്ട ആവശ്യമില്ല. കുട്ടികളെ പ്രവേശിപ്പിക്കാതെ ഗേറ്റ് പൂട്ടിയത് മോശമായ നടപടിയാണെന്നും യു. ഷറഫലി പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന് ആരോപിച്ചാണ് എംഎല്‍എ സെലക്ഷന് ട്രെയില്‍സ് തടഞ്ഞത്. കൊച്ചിയിലെ സ്കൂളിന്റെ ഗേറ്റ് എംഎല്‍എ പൂട്ടിയതോടെ നൂറിലധികം കുട്ടികളും അവരുമായെത്തിയ രക്ഷിതാക്കളുമാണ് വലഞ്ഞത്.