മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ രജിസ്റ്റേര്‍ഡ് ക്രിക്കറ്റ് ക്ലബ്ബുകളില്‍ ഒന്നായ മോണിംഗ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് അഖിലേകേരള ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. പന്ത്രണ്ട് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് ഇരുപതിനായിരം രൂപയും ട്രോഫിയും റണ്ണറപ്പിന് പതിനായിരം രൂപയും ട്രോഫിയും സമ്മാനമായി നല്‍കും. ഞായറാഴ്ച രാവിലെ മുതല്‍ മൂവാറ്റുപുഴ പി. പി.എസ്തോസ് സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ആറുമാസത്തിലൊരിക്കല്‍ ടര്‍ഫില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്ന ക്ലബ്ബ് മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും ഉള്ള കുട്ടികള്‍ക്ക് ക്രിക്കറ്റില്‍ മികച്ച പരിശീലനം നേടുന്നതിനുള്ള ക്യാമ്പും ആരംഭിക്കുന്നതിനു പദ്ധതിയിട്ടുണ്ട്. മികച്ച കോച്ചുകളുടെ സേവനം ലഭ്യമാക്കുമെ
ന്ന് പ്രസിഡന്റ് രഞ്ജിത് പി.കല്ലൂര്‍ ,സെക്രട്ടറി ആഷിര്‍ പി. ബഷീര്‍, ട്രഷറാര്‍ വിനീഷ് പഴയിടം എന്നിവര്‍ അറിയിച്ചു.