ശബരിമല തീര്‍ത്ഥാടനത്തിനായി നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയെ മടക്കി അയക്കും. ഇത് സംമ്പന്ധിച്ച് പൊലീസും ത്യപ്തിയുമായി ധാരണയിലെത്തി. പ്രതിഷേധക്കാരോട് പോലീസ് എത്തിയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ വിമാന കമ്പനിക്കാരോട് സംസാരിച്ച് വിമാനത്തിന്റെ സമയമനുസരിച്ച് തീരുമാനമെടുക്കുവാൻ ആണ് പൊലിസ് തീരുമാനം. ഇവരെ പുറത്തിറക്കാൻ അയ്യപ്പ ഭക്തൻമാർ സമ്മതിക്കാത്തതിന് പുറമേ ടാക്സി ഡ്രൈവർമാരുടെ കർശന നിലപാടും
ത്രിപ്തിക്ക് വിനയായി.
തൃപ്തി ദേശായിക്ക് വിമാനത്താവളത്തില്‍ നിന്ന് പോകാനായി വാഹനം സജ്ജീകരിച്ചിരുന്നില്ല. തനിക്കും ഒപ്പമുള്ള അഞ്ച് സ്ത്രീകള്‍ക്കും താമസവും യാത്രയും അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്ന് ഇവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് ഇത് തള്ളിയിരുന്നു.
അതേസമയം തൃപ്തിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നും ഡിജിപി അറിയിച്ചു.


