സിനിമാ സീരിയലില്‍ ‘അമ്മ വേഷം കൈകാര്യം ചെയ്യുന്ന സേതുലക്ഷ്മി ‘അമ്മ യുടെ കണ്ണീരിനു പരിഹാരം ആയി.വാട്ട്സ് ആപ്പ് മുഖേനയും ഫെയ്സ്ബുക് മുഖേനയും മകന് വേണ്ടി കേണു വീണ അമ്മയ്ക്ക് കൈത്താങ്ങായി സിനിമയ്ക്കകത്തും പുറത്തും നിന്നായി ഒട്ടേറെപ്പേര്‍ ഇവര്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്തുവന്നു. മാസങ്ങളായി മകന്റെ ഇരുവൃക്കകളും തകരാറിലാണ്, .ഡയാലിസിസിന് മാത്രം ഭീമമായ തുക മാസം വേണ്ടി വരുന്നു ..ചെലവ് താങ്ങാവുന്നതിനുപുരവുമായി വന്നപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ വന്നത്.
മകന് കിഷോറും ഒരു കലാകാരനാണ്. നാടകത്തില്‍ എന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. ഇപ്പോള്‍ ‘മഴവില്‍ മനോരമ’യിലെ കോമഡി സര്‍ക്കസ് എന്ന പരിപാടി അവന് ചെയ്യുന്നുണ്ട്. വേദന കടിച്ചമര്‍ത്തിയാണ് ആ പരിപാടി ചെയ്യുന്നത്. വൃക്ക മാറ്റിവയ്ക്കണം. അവന്റെ മൂത്തമകന് 18 വയസ് ആകുന്നത് വരെയെങ്കിലും എനിക്ക് ജീവിക്കണം അമ്മേ എന്ന് എപ്പോഴും പറയാറുണ്ട്.”- സേതുലക്ഷ്മിയമ്മ പറയുന്നു.
രണ്ടു ദിവസം മുന്‍പ് മഞ്ജു വാരിയര്‍ വിളിച്ചിരുന്നു. കാര്യങ്ങളൊക്കെ അന്വേഷിച്ചു. വിഷമിക്കേണ്ട, എന്തു സഹായം വേണമെങ്കിലും ചെയ്തുതരാം എന്നുപറഞ്ഞു. നമ്മള് ഒന്നും ചെയ്യാതെ മറ്റുള്ളവരോട് സഹായിക്കണം എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ. ‘അമ്മ’ സംഘടന സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരുപാട് പേരെ സംഘടന സഹായിക്കുന്നുണ്ട്. അതുകൊണ്ട് ആദ്യം ഞങ്ങളെക്കൊണ്ട് കഴിയുന്ന പണം കണ്ടെത്തട്ടെ. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. 6,600 രൂപയാണ് ഒരു ഡയാലിസിസിന് മകന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ശസ്ത്രക്രിയയ്ക്കു മാത്രം 35 ലക്ഷം രൂപയോളം ചിലവു വരും. കഷ്ടപ്പാടുകള്‍ അറിയാവുന്നതുകൊണ്ട് നിരവധി പേര് അവസരങ്ങള്‍ നല്‍കാറുണ്ട്. മകന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. വാടക വീട്ടിലാണ് താമസം. രണ്ടു ദിവസം കൂടുമ്പോള്‍ ഡയാലിസിസ് ഉണ്ട്..