ഓഡിയോ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിന് വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇന്‍സ്റ്റഗ്രാം. ക്ലബ്ഹൗസിന് സമാനമായി ഓഡിയോ റൂമുകള്‍ ആരംഭിക്കാന്‍ ഇന്‍സ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ഇതിന്റെ പരീക്ഷണങ്ങള്‍ ഇന്‍സ്റ്റഗ്രാം നടത്തിയെന്നും വാര്‍ത്തകളുണ്ട്.
ക്ലബ്ഹൗസിന് സമാനമായിരിക്കും ഇന്‍സ്റ്റഗ്രാമിന്റെയും ഓഡിയോ റൂമുകള്‍. ഇന്‍സ്റ്റയില്‍ അക്കൗണ്ടുള്ള ആര്‍ക്കും ഓഡിയോ റൂമുകള്‍ തുടങ്ങാം. ഇതിന്റെ ഭാഗമാവാന്‍ ആരെയും ക്ഷണിക്കുകയും ചെയ്യാം. ക്ഷണം ലഭിച്ചാല്‍ മാത്രമേ ഓഡിയോ റൂമില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു.
ക്ലബ് ഹൗസിന് സമാനമായി പബ്ലിക് ഓഡിയോ റൂമുകള്‍ ഇന്സ്റ്റഗ്രാമിലുണ്ടാവില്ല. ഓഡിയോ റൂമിന്‍െ പരീക്ഷണം ഇന്‍സ്റ്റഗ്രാം സജീവമായി നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.


