ന്യൂഡല്‍ഹി: ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും മണിക്കൂറുകള്‍ക്കകം പ്രവര്‍ത്തന സജ്ജമാക്കി മെറ്റ. രാത്രി എട്ടരയോടെയാണ് മെറ്റയും ഫേസ്ബുക്കും പ്രവര്‍ത്തനരഹിതമായത്. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകള്‍ ലോഡായി തുടങ്ങി. മെസഞ്ചര്‍, ട്വിറ്റര്‍ എന്നിവയും പ്രവര്‍ത്തന സജ്ജമായി. എന്നാല്‍ മെറ്റയുടെ തന്നെ ആപ്പായ വാട്ട്സ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തടപ്പെട്ടിരുന്നില്ല.
നേരത്തെ മൊബൈല്‍ ആപ്പുകളിലും ബ്രൗസറുകളിലും ഒരുപോലെ സേവനത്തില്‍ തടസ്സം നേരിട്ടു. അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയി. വീണ്ടും ലോഗിന്‍ ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ചങ്കിലും തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.