തിരുവല്ല: ചരിത്രപ്രസിദ്ധമായ കുറ്റൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിന്റെയും ഈ ദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സര്വ്വഥോമുഖമായ പുരോഗതിയ്ക്കും ഐശ്വര്യത്തിനും വേണ്ടി സെപ്റ്റംബര്‍ ആറിന്( വെള്ളിയാഴ്ച) രാവിലെ 9.30 ന് കുറ്റൂര്‍ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയില്‍ വച്ച് അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നു.
ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് മോഹനരുടെയും ക്ഷേത്ര മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയുടെയും സാന്നിധ്യത്തില്‍ പ്രസിദ്ധ ജ്യോതിഷി, ജ്യോതിശ്രീ പി ഡി വിനോദ് ബുധനൂരിന്റെ നേതൃത്വത്തിലാണ് അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നത്. 1109- നമ്പര്‍ കുറ്റൂര്‍ എന്‍എസ്എസ് കരയോഗമാണ് അഷ്ടമംഗല ദേവപ്രശ്നത്തിന്റെ സംഘാടകര്‍. ദശാബ്ദങ്ങള്‍ക്കുശേഷമാണ് കുറ്റൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വിപുലമായ രീതിയിലുള്ള അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നതെന്ന് കരയോഗ ഭരണ സമിതി അംഗം വി. ആര്. രാജേഷ് വഞ്ചിമലയില്‍ പറഞ്ഞു.
മഹാഗണപതിഹോമം സെപ്റ്റംബര്‍ 7-ന്
തിരുവല്ല: കുറ്റൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ദിനമായ സെപ്റ്റംബര്‍ 7 ശനിയാഴ്ച രാവിലെ 5 30ന് മഹാഗണപതിഹോമം നടക്കുന്നതാണ്.