പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മോറാന്‍ മോര് അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയ്ക്ക് ഇന്ന് ലോകം വിടചൊല്ലും. രാവിലെ പതിനൊന്നിന് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടക്കും. രാവിലെ 9വരെ പൊതുദര്‍ശനം നടക്കും. പതിനായിരങ്ങളാണ് മെത്രാപ്പൊലീത്തയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി ചേര്‍ന്നത്.
ഇന്നലെ രാവിലെ 9 മണി മുതലാണ് തിരുവല്ല ബിലീവേഴ്സ് കണ്വന്ഷന് സെന്ററില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മന്ത്രിമാരായ സജി ചെറിയാന് വി എന്‍ വാസവന്, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിളള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മോറാന്‍ മോര് അത്തനേഷ്യസ് മെത്രാപ്പൊലീത്തയുടെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.