മുവാറ്റുപുഴ : സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന തലവാചകത്തില്‍ എസ് വൈ എസ് മുവാറ്റുപുഴ സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് സമാപിച്ചു. സോണ്‍ പ്രസിഡന്റ് ഷാജഹാന് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി വി കെ ജലാല്‍ കൊച്ചി ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് അഹ്മദുല്‍ ബദവി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.
സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം, സോഷ്യല്‍ ആക്ടിവിസം; സാധ്യതകള്‍, ഗ്രാമാനുഭവങ്ങള്‍, പരിസ്ഥിതി,വിദ്യാഭ്യാസം, ആരോഗ്യം, ലോക്കല്‍ ഹിസ്റ്ററി പേപ്പര്‍ പ്രസന്റേഷന് , കൃഷി, തൊഴില്‍,സംരംഭകത്വം, ലിബറല്‍ മോഡേണിറ്റി; സ്ത്രീ,കുടുംബം , നിലപാട്, നേര്‍വഴിയുടെ ചുവടുകള്‍ തുടങ്ങി 10 സെഷനുകള്‍ യൂത്ത് പാര്‍ലമെന്റില്‍ ചര്‍ച്ചയായി.പ്രാദേശിക വികസന കാഴ്ചപ്പാട് എന്ന് ഡയലോഗ് സെഷനില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് പി പി എല്‍ദോസ്, പായിപ്ര പഞ്ചായത്ത് മെമ്പര്‍ ജലാല്‍ പെരുമറ്റം എന്നിവര്‍ സംവദിച്ചു. സോണ്‍ സെക്രട്ടറി സല്മാന് സഖാഫി സ്വാഗതവും അനസ് പുഴക്കര നന്ദിയും പറഞ്ഞു.
എസ് വൈ എസിന്റെ തിരഞ്ഞെടുത്ത പ്രതിനിധികള്‍ പങ്കെടുത്തു. എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ചെരൂര്‍ അബ്ദുള്ള മുസ്ലിയാര്, കെ എസ് എം ഷാജഹാന് സഖാഫി,മീരാന്‍ സഖാഫി, ആബിദ് ലുതുഫി കൊല്ലം, മാഹിന്‍ അബൂബക്കര്‍ നിസാമി, കമറുദ്ധീന്‍ കാമില്‍ സഖാഫി, വി എ ജുനൈദ് സഖാഫി, പ്രൊഫ. ശറഫുദ്ധീന്‍ ഉടുമ്പന്നൂര്‍, അനസ് തൈപറമ്പില്‍, സയ്യിദ് നൗഫല്‍ തങ്ങള്‍, അഡ്വ. അബ്ദുല്‍ ലത്തീഫ്, ഹാമിദ് ഉബൈദുല്ല പൊന്നാനി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി