ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി മലകയറില്ല, ഇന്ന് രാത്രിയോടെ തിരികെപ്പോകുമെന്ന് പൊലിസിനെ അറിയിച്ചു. തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ ഒരുക്കാനാകില്ലെന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമീഷണര്‍ വ്യക്തമാക്കി ഇതോടെയാണ് തൃപ്തിയില്ലാതെ ത്രിപ്തിയുടെ മടക്കം.
രാത്രി 12നുള്ള വിമാനത്തില്‍ കൊച്ചിയില്‍നിന്നാണ് തൃപ്തി ദേശായി തിരികെ പോകുന്നത്. തൃപ്തിക്ക് തിരിച്ചു പോകാനായി വിമാനത്താവളം വരെ സുരക്ഷ നല്‍കാമെന്നും തൃപ്തിയെ പോലീസ് അറിയിച്ചു. തൃപ്തിയെയും സംഘത്തെയും പമ്പയിലേക്ക് കൊണ്ടു പോകില്ല എന്നറിയച്ചതിനെ തുടര്‍ന്ന് കര്‍മ സമിതി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാനായി കൊച്ചിയിലെത്തിയത്. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് തൃപ്തി ദേശായി ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം ശബരിമലയിലേക്ക് പോകാനായി കേരളത്തില്‍ എത്തിയത്. തൃപ്തി പ്രശാന്ത് ദേശായി, ഹരിനാക്ഷി ബാല്‍വന്ത് കാംപ്ലെ, മീനാക്ഷി രാമചന്ദ്ര ഷിന്‍ഡെ, ഛായ പന്ദുരാംഗ് ബിരാദര്‍, മനിഷ രാഹുല്‍ തോകാര്‍ എന്നിവരും കേരളത്തില്‍നിന്ന് ബിന്ദു അമ്മിണിയുമാണ് സംഘത്തിലുണ്ടായിരുന്നത്. നേരത്തെ സംഘത്തിനു ഒപ്പമുണ്ടായിരുന്ന ബിന്ദു അമ്മിണിക്ക് നേരേ പ്രതിഷേധക്കാര്‍ മുളക് സ്ര്പേ പ്രയോഗിച്ചിരുന്നു. ഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു.