കൊച്ചി: മൂന്നുദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ ദമാസ്കസിലേക്കു മടങ്ങി.രാവിലെ 10.30 ന് എമിറേറ്റ്സ് വിമാനത്തില്‍ നെടുമ്പാശേരിയില്‍നിന്നു പുറപ്പെട്ട ബാവ ദുബായ് വഴി ബെയ്റൂട്ടിലെത്തും.
ഇന്നലെ നിരവധി രാഷ്ട്രീയ സാമുദായിക പ്രമുഖര്‍ പരിശുദ്ധ ബാവയെ സന്ദര്‍ശിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, കെ.സി.ബി.സി. എക്യൂമെനിക്കല്‍ കമ്മിഷന് ചെയര്മാന് ബിഷപ്പ് സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, എബ്രഹാം മാര്‍ യൂലിയോസ്, യൂയാക്കീം മാര്‍ കൂറിലോസ്, കൊച്ചി മേയര്‍ സൗമിനി ജെയിന്, പി.സി. തോമസ് തുടങ്ങിയവര്‍ ബാവയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഉച്ചയ്ക്കു മലേക്കുരിശ് ദയറായില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി.
മുന്‍ വാര്‍ത്തകള്‍ വായിക്കാന്‍ ⇓
പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അനുവാദം വ്യത്യസ്ത ദിവസങ്ങളിലായാണു ലഭിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 മുതല്‍ 6.30 വരെയായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സമയം. എന്നാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പെന്തക്കോസ്തി പെരുന്നാള്‍ അടുത്ത ഞായറാഴ്ചയായതിനാല്‍ പാത്രിയര്‍ക്കാ അരമനയില്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായതിനാലാണു ബാവ മടങ്ങുന്നതെന്നു സഭാ വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍ വാര്‍ത്തകള്‍ വായിക്കാന്‍ ⇓
ഈവര്‍ഷംതന്നെ സഭാസമാധാന തുടര്‍ ചര്‍ച്ചകള്‍ക്കായി എത്താനാണു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ആഗ്രഹിക്കുന്നത്. അപ്പോഴേക്കും ഓര്‍ത്തഡോക്സ് വിഭാഗവുമായുള്ള ചര്‍ച്ചയ്ക്കു തുടക്കമിടാന്‍ കഴിയുമെന്നാണു പാത്രിയര്‍ക്കേറ്റിന്റെ പ്രതീക്ഷ.