കട്ടപ്പന : പ്രചാരണത്തിനിടെ ഓശാന ഞായര്‍ ചടങ്ങുകളില്‍ പങ്കെടുത്തു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചര്‍ച്ചില്‍ രാവിലെ 6.45 ന് നടന്ന ഓശാന ഞായര്‍ തിരു കര്‍മ്മത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പങ്കെടുത്തത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഓശാന ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. കുരുത്തോല വെഞ്ചിരിപ്പിലും തുടര്‍ന്ന് നടന്ന കുരുത്തോല പ്രദക്ഷിണത്തിലും കുര്‍ബാനയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി പങ്കെടുത്തു. തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കണ്ട് അനുഗ്രഹം തേടി. പള്ളിയിലെത്തിയ എല്ലാ വിശ്വാസികള്‍ക്കും ഓശാന തിരുന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ഡീന്‍ കുര്യാക്കോസ് മടങ്ങിയത്…