തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരെ അവിടെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആര്.എസ്.എസിന്റേയും സംഘപരിവാറിന്റേയും ആസൂത്രിത ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശബരിമലയിലെ അക്രമികളുടെ കേന്ദ്രമാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കും. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ശബരിമലയിലെ അക്രമികളെ എന്ത് വിലകൊടുത്തും അമര്‍ച്ച ചെയ്യും. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു. സര്‍ക്കാരോ പൊലീസോ വിശ്വാസികളെ തടഞ്ഞിട്ടില്ല. പന്തല്‍ കെട്ടിയവര്‍ വിശ്വാസികളെ വാഹനത്തില്‍ നിന്നിറക്കി പരിശോധിക്കുന്ന സാഹചര്യവും ഉണ്ടായി. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം ഉണ്ടായി -മുഖ്യമന്ത്രി പറഞ്ഞു.
ദര്‍ശനത്തിനെത്തിയ വനിതകളെ ആക്രമിക്കാന്‍ ശ്രമിക്കുകയും തെറിയഭിഷേകം നടത്തുകയും ചെയ്തു. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചായിരുന്നു പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.


