കോഴിക്കോട്: കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ റമദാന് വ്രതാരംഭത്തിന് തുടക്കം. സംയുക്ത ഖാദിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും ഖലീലുല്‍ ബുഖാരി തങ്ങളും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതോടെയാണ് വ്രതാരംഭത്തിന് തുടക്കമായിരിക്കുന്നത്.
കാപ്പാടും തമിഴ്നാട്ടിലെ കുളച്ചലിലുമാണ് മാസപ്പിറവി ദൃശ്യമായിരിക്കുന്നത്. ഇനിയുള്ള ഒരു മാസക്കാലം ഇസ്ലാം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനങ്ങളാണ്.


