തൃശൂര്‍: സര്‍ക്കാര്‍ സഞ്ചരിക്കുന്നത് ഏകാധിപത്യത്തിന്റെ വഴിയിലാണെന്ന് തൃശൂര്‍ അതിരൂപത മുഖപത്രം. സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചാണ് പുതിയലക്കം. ചീറിപ്പായുന്നത് ഏകാധിപത്യത്തിന്റെ വഴിയിലോ എന്ന പേരിലാണ് ലേഖനം.
സര്‍വ മേഖലയിലും ഭരണം കുത്തഴിഞ്ഞു കിടക്കുമ്പോഴും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ഭയന്നാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരു ഭീരുവിനെ പോലെ അകമ്പടി വാഹനങ്ങളുടെ നടുവില്‍ സഞ്ചരിച്ച് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതെന്നും മുഖപത്രം വിമര്‍ശിക്കുന്നുണ്ട്. ജനങ്ങളുടെ കഷ്ടപ്പാട് മനസിലാക്കി മന്ത്രിമാരുടെ ശമ്പളം കുറയ്ക്കാന്‍ നടപടിയെടുത്ത ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇഎംഎസിന്റെ പാരമ്പര്യം പേറുന്ന മുഖ്യമന്ത്രിക്ക് നികുതി കൊടുക്കുന്ന പാവങ്ങളുടെ പ്രതിഷേധം കാണാന്‍ കഴിയാത്തതെന്താണ്? പ്രതിഷേധിക്കാന്‍ വരുന്നവരെ മാത്രമല്ല സാധാരണക്കാരെ വരെ ബന്ദിയാക്കി മുഖ്യമന്ത്രിക്ക് പാറിപ്പറക്കാന്‍ വഴിയൊരുക്കുന്നതിലൂടെ കടുത്ത നീതി നിഷേധവും സ്വേച്ഛാധിപത്യ പ്രവണതയുമാണെന്നും ലേഖനത്തില്‍ തുറന്നടിക്കുന്നു.