പത്തനംതിട്ട: ശബരിമല ദര്‍ശനം അവിശ്വസനീയമായ അനുഭവമായിരുന്നു എന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ.അബ്ദുള്‍ സലാം. ദര്‍ശനം നടത്തിയ അനുഭവം പങ്കുവെച്ച് സോഷ്യല്‍മീഡിയ കുറിപ്പിലാണ് വിസിയുടെ പ്രതീകരണം. ശബരിമലയില്‍ നിന്നുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു. ‘ ഇന്ന് ശബരിമല ദര്‍ശനം നടത്താനുള്ള ഭാഗ്യം ലഭിച്ചു. സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചു. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു.’ അദ്ദേഹം പറഞ്ഞു.

