തിരുവനന്തപുരം: മുസ്ലിം രാജ്യങ്ങളിലെ ആരാധന സ്വാതന്ത്ര്യം സംബന്ധിച്ച് താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഒരു ദിനപത്രത്തിന് നല്കിയ അഭിമുഖവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നതില്‍ ദു:ഖമുണ്ട്. താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മാത്രമാണ് പ്രാധാന്യത്തോടെ വന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം രാജ്യങ്ങളിലെ ആരാധന സ്വാതന്ത്ര്യത്തെ പറ്റി താന്‍ പറഞ്ഞത് തെറ്റിയാണ് പ്രചരിക്കപ്പെട്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ ക്രിസ്തീയ സഭകളില്‍ ലഭിക്കുന്ന സംരക്ഷണവും പിന്തുണയും തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. സൗദി അടക്കമുള്ള രാജ്യങ്ങളിലെ മാറ്റം പ്രകടമാണ്. ഭരണാധികാരികളോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രീതിയാണ് പൊതുവില്‍ ക്രൈസ്തവ സഭകള്‍ക്കുള്ളത്. അത് ഇനിയും തുടരുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.