കൊച്ചി : തൃപ്തി ദേശായി കൊച്ചിയിലെത്തിയ സംഭവത്തിൽ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം നടത്തിയ പോലീസ് കേസെടുത്തു കണ്ടാലറിയാവുന്ന 250 പേർക്കെതിരെ പോലീസ് കേസെടുത്തു.
സമരങ്ങൾ നിരോധിച്ച മേഖലയിൽ പ്രതിഷേധം നടത്തിയതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം തൃപ്തി ദേശായിക്ക് ഇനിയും വിമാനത്താവളത്തില്‍ തുടരാനാകില്ലെന്ന് എയർപോർട്ട് അധികൃതര്‍ വ്യക്തമാക്കി. തൃപ്തിക്കെതിരായ പ്രതിഷേധം യാത്രക്കാരെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. പ്രശ്നത്തില്‍ എത്രയും വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സിയാല്‍ (കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്) എം ഡി ആവശ്യപ്പെട്ടു.
എന്നാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തൃപ്തി ദേശായിയുമായി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. വാഹനവും താമസ സൗകര്യവും ഒരുക്കാന്‍ കഴിയില്ലെന്നും പോലീസ് തൃപ്തിയെ വീണ്ടും അറിയിച്ചു.


