മൂവാറ്റുപുഴ:സ്ത്രീ സുരക്ഷയും സമത്വവും സാധ്യമാകുന്നത് വഴി മാത്രമേ ആരോഗ്യമുള്ള ഇന്‍ഡ്യന്‍ സമൂഹ നിര്‍മ്മിതി സാധിക്കുകയുള്ളൂ എന്ന് സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷഎം.സി. ജോസഫൈന് പറഞ്ഞു.
മര്‍ത്തമറിയം വനിതാസമാജം കണ്ടനാട് ഈസ്റ്റ് ഭദ്രാസനതല സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.ജോസഫൈന്.ക്രൈസ്തവ സഭാനേതൃത്വത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്ന സ്ത്രീനേതൃത്വം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
ഭദ്രാസനമെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസ്യോസ് അദ്ധ്യക്ഷനായി. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. മേരീദാസ് സ്റ്റീഫന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന ക്ലാസ്സുകള്‍ക്ക് മര്‍ത്തമറിയം വനിതാസമാജം കേന്ദ്ര ജനറല്‍ സെക്രട്ടറി പ്രൊഫ. മേരി മാത്യു ക്ലാസ്സ് നയിച്ചു.
ചടങ്ങില്‍ വച്ച് ഭദ്രാസന മര്‍ത്തമറിയം വനിതാസമാജം സെക്രട്ടറിയായി 50 വര്‍ഷം പ്രവര്‍ത്തിച്ച ശ്രീമതി തങ്കമ്മ ദാനിയേലിനെ ചടങ്ങില്‍ അനുമോദിച്ചു. ഇടവക തലത്തില്‍ സമാജത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച 70 വയസ്സ് പൂര്‍ത്തിയാക്കിയ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.