മൂവാറ്റുപുഴ: സാഹോദര്യവും, സാമൂഹിക നന്മയും പ്രതിജ്ഞാബദ്ധമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഓരൊ വിശ്വാസിയും ശ്രമിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന് എന്നില്‍ പെട്ടവനല്ല എന്ന നബിവചനമാകണം വിശ്വാസികളുടെ മാതൃകയെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് സകാത്ത് ഫണ്ട് ഉപയോഗിച്ച്പാവപെട്ടവര്ക്കായിനിര്മിച്ച പാര്‍പ്പിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
മഹല്ല് പ്രസിസ്റ്റ് കെ.കെ.ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇമാം ഇഅജാസുല് കൗസരി ആമുഖ പ്രഭാഷണം നടത്തി. ജോയ്സ് ജോര്‍ജ് എം.പി.രേഖ കൈമാറ്റം നടത്തി.എല്‍ദോ എബ്രഹാം എം.എല്‍.എ ഓഡിറ്റോറിയം ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷാശശിധരന്, ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തി.മഹല്ലിനു കീഴിലെ ഹിഫ്ള് കോളേജില്‍ നിന്നും ഖുര്‍ആന്‍ പൂര്‍ണമായി മനപാഠമാക്കിയ 14 വിദ്യാര്‍ത്ഥികള്‍ക്കുള്ള സനദ് ദാനം പി.പി.ഇസ്ഹാഖ് മൗലവി നിര്‍വ്വഹിച്ചു.അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
മഹല്ല് അംഗങ്ങളുടെ സക്കാത്ത് വിഹിതത്തില്‍നിന്നും ഇത് രണ്ടാംഘട്ടമാണ് കമ്മിറ്റി വീടൊരുക്കി നല്‍കുന്നത്. ഒന്നര കോടി രൂപ ചിലവില്‍ 12 കുടുംബങ്ങള്‍ക്ക് കൂടിവീട് നിര്‍മിച്ച് നല്‍കുകയാണ് കമ്മിറ്റി. 2014ല്‍ മിനാ ട്രസ്റ്റുമായി സഹകരിച്ച് 20 വീടുകളാണ് നിര്‍മിച്ചു നല്‍കിയത്.സംസ്ഥാനത്തു തന്നെ ആദ്യ സംരഭമായിരുന്നു അത്.