ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശബരിമല വിഷയത്തില്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ എസ്.എന്‍.ഡി.പി ഭക്തരുടെ കൂടെയാണ്. ഈ വിഷയത്തില്‍ കോടതിയുടെ വിധി നിരാശ ജനകമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനെ വെള്ളാപ്പള്ളി വീണ്ടും ന്യായീകരിച്ചു. ഭരണഘടനാ ബാദ്ധ്യത നിറവേറ്റാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍,? നാഥനില്ലാത്ത സമരത്തിന് ആളെക്കൂട്ടേണ്ട കാര്യം എസ്.എന്‍.ഡി.പിക്കില്ല. സര്‍ക്കാരിനെതിരെ തെരുവില്‍ നടക്കുന്ന സമരം സംഘര്‍ഷം ഉണ്ടാക്കാനേ ഇടയാക്കുകയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.