മൂവാറ്റുപുഴ: മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നിര്‍ദ്ദന ഭവന പദ്ദതി സംസ്ഥാനത്തിന് മാതൃകയാവുന്നു. സക്കാത്തുല്ല് മലില്‍ നിന്നും നിര്‍ധനര്‍ക്ക് രണ്ടാംഘട്ടവും വീടൊരുക്കിയാണ് മഹല്‍ പ്രവര്‍ത്തന രംഗത്ത് വേറിട്ട കാഴ്ചയാവുന്നത്.
ഒന്നര കോടി രൂപ ചിലവില്‍ ഇക്കുറി 12 കുടുംബങ്ങള്‍ക്ക് കൂടി വീട് നിര്‍മിച്ച് നല്‍കുകയാണ് കമ്മിറ്റി. മഹല്ല് അംഗങ്ങളുടെ സക്കാത്ത് വിഹിതത്തില്‍ നിന്നാണ് പാവപെട്ടവന് വീടൊരുക്കി നല്‍കുന്നത്. മഹല്ല് സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്നത്.
2014 ല്‍ 20 വീടുകള്‍..⇓
2014 ല്‍ മഹല്ലിലെ മിനാ ട്രസ്റ്റുമായി സഹകരിച്ച് 20 വീടുകളാണ് നിര്‍മിച്ചു നല്‍കിയത്.സംസ്ഥാനത്തു തന്നെ ആദ്യ സംരഭമായിരുന്നു അത്.ഇതിന്റെ തുടര്‍ച്ചയായാണ് വിധവകളും, വികലാംഗരുമടക്കമുള്ള പന്ത്രണ്ട് പേര്‍ക്ക് കൂടി വീടു നിര്‍മിച്ചു നല്‍കുന്നത്. 2016, 2017 വര്‍ഷത്തെ സക്കാത്ത് വിഹിതത്തില്‍ നിന്നുള്ള ഒന്നര കോടി രൂപ ചിലവഴിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്.
ഇക്കുറി 12ഫ്ളാറ്റുകള്‍
നഗരസഭ 10 -ാം വാര്‍ഡില്‍ ജാതിക്കകുടി യില്‍ വാങ്ങിയ10 സെന്റ സ്ഥലത്ത് മൂന്ന് നിലകളിലായി നിര്‍മാണം പൂര്‍ത്തിയായ ഫ്ലാറ്റ് സമുച്ചയത്തിലാണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. 600 സ്ക്വയര്‍ ഫീറ്റ് വലിപ്പമുള്ള വീടുകളില്‍ രണ്ട് ബെഡ് റൂം, സിറ്റൗട്ട്, ബാത്ത് റൂം എന്നിവയുണ്ട്. കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്.
സുതാര്യമായ തെരഞ്ഞെടുപ്പ്…
മഹല്ല് അംഗങ്ങളില്‍ നിന്നും ലഭിച്ച നൂറോളം അപേക്ഷ ക ളില്‍ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്ത ഏറ്റവും അര്‍ഹരായവര്‍ക്കാണ് വീടുകള്‍ നല്‍കുന്നത്.
വിവിധ ക്ഷേമ പദ്ധതികള്‍
സക്കാത്തുല്‍ മാലില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് വിവിധ ക്ഷേമ പദ്ധതികള്‍ കമ്മിറ്റി നടപ്പാക്കി വരുന്നുണ്ട്. നിര്‍ധന യുവാക്കള്‍ക്ക് സ്വയം തൊഴിലിനായി ഓട്ടൊ റിക്ഷകള്‍ വാങ്ങി നല്‍കിയതടക്കമുള്ള പ്രവര്‍ത്തനങ്ങളും നടന്നിരുന്നു.
അപ്പാര്‍ട്ടുമെന്റിന്റെ ഉദ്ഘാടനം 12 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് മഹല്ല് ഇമാം ഹാഫിസ് ഇഅ്ജാസുല്‍ കൗസരി,വൈസ് പ്രസിഡന്റ് പി.വി.എം. സാലം, എം.അബ്ദുല്‍ ഖാദര്‍, സെക്രട്ടറിമാരായ പി.വൈ. നൂറുദ്ദീന്‍, അമീര്‍ നെടുംപുറം, കെ.പി. അബ്ദുല്‍കരീം എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
സമര്‍പ്പണ സമ്മേളനത്തില്‍ എം.പി, എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളും സംബന്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.